ഇറാനുമായുള്ള ആണവ കാരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനു കാരണം ഒബാമയോടുള്ള വ്യക്തി വിരോധമെന്ന് റിപ്പോര്‍ട്ട്

ഇറാനുമായുള്ള ആണവ കാരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനു കാരണം മുന്‍ഡ പ്രസിഡന്റ് ബറാക് ഒബാമയോടുള്ള വ്യക്തി വിരോധമെന്ന് റിപ്പോര്‍ട്ട്. ഒബാമ ഒപ്പുവെച്ച ആണവകരാന്‍ റദ്ദാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡറോക് വെളിപ്പെടുത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പ്രസിഡന്റ് ഒബാമയടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ ട്രംപ് ഇറാനെ
ഇരയാക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒബായുടെ ഒപ്പുവെച്ച ആണവകരാര്‍ അട്ടിമറിയ്ക്കുയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇതിനായി ട്രംപ് ഇറാനെ കരുവാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡറോക്കിന്റെ രഹസ്യ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇരാനുമായുള്ള ആണവ കാരാര്‍ റദ്ദാക്കുക മാത്രമല്ല, ഒബാമ തുടങ്ങിവെച്ച നിരവധി കാര്യങ്ങളില്‍ ട്രംപ് ഇടപെട്ടെന്നും ആരോപണമുണ്ട്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന നിരവധി കാര്യങ്ങളില്‍ പോലും ട്രംപ് വ്യക്തിപരമായാണ് തീരുമാനം എടുക്കുന്നതെന്നും ഡറോക്ക് ആരോപിച്ചിരുന്നു. താന്‍ അയച്ച രഹസ്യ സന്ദേശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കിം ഡറോക് ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ചിരുന്നു. ട്രംപ് കഴിവ് കെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ അരാചകത്വമാണെന്നുമുളള സന്ദേശം വിവാദമായതോടെയാണ് ഡറോക് രാജിവെച്ചത്. ഡറോക്കുമായി ഇനി ഒരുതരത്തിലുള്ള ഇടാപാടിനും അമേരിക്ക മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here