ഈ ടീമിൽ അഭിമാനം; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ജസീന്ത ആർഡൻ. പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് ജസീന്ത പറഞ്ഞു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നു ന്യൂസിലാന്റ് മത്സരം തോറ്റെങ്കിലും, ഹൃദയങ്ങൾ കീഴടക്കി എന്ന്. എല്ലാ ന്യൂസിലൻഡുകാരെയും പോലെ മത്സര ശേഷം വേദന തോന്നിയതായും മാധ്യമങ്ങളോട് ജസിൻഡ ആർഡൻ പറഞ്ഞു. എന്നാൽ മത്സര ഫലം എന്തുതന്നെ ആയിരുന്നാലും, മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അഭിമാനകരമാണ്. ഓരോ ന്യൂസിലൻഡുകാർക്കും അത് അപ്രകാരം തന്നെയായിരിക്കുമെന്നും ആർഡൻ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More