കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു

പ്രേക്ഷക പ്രശംസ ഏറെ നേടിയ കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉൾപ്പെടുന്ന രംഗങ്ങളാണ് നിർമാതാക്കളുടെ യൂട്യൂബ് ചാനലായ ഭാവനാ സ്റ്റുഡിയോസ് പുറത്തുവിട്ടത്. സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗമാണിത്. ചിറ്റപ്പനെക്കുറിച്ച് സിമി പറയുന്നതും അതിന് ഷമ്മി മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്.
ശ്യാംപുഷ്‌കരന്റെ രചനയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വർക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണ കമ്പനിയുടെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here