ഉദ്ഘാടനം നടത്തും മുന്‍പേ തകര്‍ന്ന് അമ്പലപ്പുഴയിലെ സാംസ്‌കാരിക ഓഡിറ്റോറിയം

ഫിഷറീസ് വകുപ്പ് ലക്ഷങ്ങള്‍ മുടക്കി അമ്പലപ്പുഴയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക ഓഡിറ്റോറിയം ഉദ്ഘാടനം നടത്തും മുന്‍പേ തകര്‍ന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളുടെ കല്യാണം കുറഞ്ഞ ചെലവില്‍ നടത്തുന്നതിനായി 30 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടം മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ അവഗണിച്ചപ്പോള്‍ ഒരു കല്യാണം പോലും നടത്താതെ കെട്ടിടം അധികൃതരുടെ കണ്‍മുന്നില്‍ കിടന്നു നശിച്ചത്. നിലവില്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയായി നിലകൊള്ളുകയാണ് കെട്ടിടം.
സര്‍ക്കാര്‍ ഖജനാവിലെ പണം പാഴാക്കികളയുന്നതിന്റെയും അധികൃതരുടെ അനാസ്ഥയുടെയും ഉത്തമ ഉദാഹരണമാണ് അമ്പലപ്പുഴയില്‍ ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച സാംസ്‌ക്കാരിക ആഡറേറാറിയത്തിന്റെ കഥ. പത്തുലക്ഷത്തോളം രൂപ മുടക്കിയാണ് 30 വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് അമ്പലപ്പുഴയില്‍ ആഡിറേറാറിയും നിര്‍മ്മിച്ചത്.
വലിയ ഹാളും സ്റേറജും സ്റേറജിന് പിന്നിലായി ഗ്രീന്‍ റൂമും അടക്കം എല്ലാസൗകര്യങ്ങളോടും കൂടിയ ആഡിമററാറിയമായിരുന്നു ഒരുക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയയപ്പോള്‍ മുതല്‍ വിവാഹം നടത്താനായി മത്സസ്യതൊഴിലാളികുകുടംബങ്ങള്‍ ഫിഷറീസ് ഓഫീസുമായി ബന്ധപെട്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞെ ആഡിറേറാറിയം നല്‍കാനാകുഐന്ന് മറുപടിനല്‍കി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി 30 വര്‍ഷത്തിനിപ്പുറവും അവിടെ ഒരു വിവാഹവും നടന്നില്ല ഉദ്ഘാടനവും നടന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here