Advertisement

സർക്കാർ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ കുടുംബം

July 17, 2019
Google News 1 minute Read

സർക്കാർ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്റെ കുടുംബം. സർക്കാർ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ ഭാര്യ വിജയയും അമ്മ കസ്തൂരിയും പറഞ്ഞു. കഴിഞ്ഞയാഴ്ച തിരുവന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോൾ സഹായം ഉറപ്പ് നൽകിയിരുന്നു. രാജ്കുമാറിന് നീതി ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ഇതിന് പുറമെ കുടുംബത്തിന്  16 ലക്ഷം രൂപയും ധനസഹായമായി നൽകും. ഭാര്യ, അമ്മ, രണ്ടുമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here