Advertisement

വീണ്ടും ഗവർണറുടെ ഇടപെടൽ; വൈസ് ചാൻസലറേയും പിഎസ്‌സി ചെയർമാനേയും വിളിപ്പിച്ചു

July 19, 2019
Google News 0 minutes Read

യൂണിവേഴ്‌സിറ്റി കോളെജിലെ സംഭവവികാസങ്ങളിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. യൂണിയൻ ഓഫീസിൽ നിന്നും കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ ഗവർണർ പി സദാശിവം കേരള സർവകലാശാല വൈസ് ചാൻസലറെ വിളിപ്പിച്ചു. ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്്ഭവനിലെത്തി വിശദാംശങ്ങൾ ബോധിപ്പിക്കാനാണ് നിർദേശം. കഴിഞ്ഞ ദിവസം വിഷയത്തിൽ വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.

ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിന് പുറമേ പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തിന് റാങ്ക് കിട്ടിയതിലും ദുരൂഹത തുടരുകയാണ്. ഇതിൽ പിഎസ്‌സി ചെയർമാനെയും ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പരീക്ഷയുടെ വിശദാംശങ്ങളുമായി രാജ്ഭവനിലെത്താനാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുകൾ കേരള സർവകലാശാലയുടേതാണെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് സിൻഡിക്കേറ്റിന് പരീക്ഷാ കൺട്രോളർ റിപ്പോർട്ടും നൽകിയിരുന്നു.

അതേസമയം, യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാകേന്ദ്രം പിഎസ്‌സി മാറ്റി. ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്പി പരീക്ഷ നടത്തില്ല. നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളജ് പരീക്ഷാ കേന്ദ്രമാക്കിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഇവിടെ കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് പകരം കേന്ദ്രം സജ്ജീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here