Advertisement

കർണാടകയിൽ ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ വീണ്ടും കത്ത് നൽകി

July 19, 2019
Google News 1 minute Read

കർണാടകയിൽ ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട്  ഗവർണർ വീണ്ടും കത്ത് നൽകി. ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിക്കാണ്  ഗവർണർ വാജുഭായ് വാല  കത്ത് നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഇന്നലെ നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.

Read Also; ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തു; വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി വീട്ടിൽ വെച്ചിട്ടു പോയെന്നും ജെഡിഎസ് എംഎൽഎ

ഈ സമയപരിധി കഴിഞ്ഞിട്ടും വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാൻ കുമാരസ്വാമി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഗവർണർ സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. അതേ സമയം വിശ്വാസ പ്രമേയത്തിലുള്ള ചർച്ച അവസാനിച്ച ശേഷമേ തുടർ നടപടികളിലേക്ക് നീങ്ങാനാകൂവെന്ന നിലപാടിലാണ് സ്പീക്കർ.

Read Also; കർണാടകയിലെ പ്രതിസന്ധി; വ്യക്തത തേടി കോൺഗ്രസ് സുപ്രീം കോടതിയിൽ

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റാനാണ് കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ ബിജെപി നേരത്തെ ഗവർണറെ കണ്ട് പരാതിയറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here