ബഹ്റൈൻ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തി; രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം

2018 ഏഷ്യൻ ഗെയിംസ് 4×400 മിക്സഡ് റിലേ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് സ്വർണ്ണം. അന്ന് ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈൻ ടീമിലെ ഒരു അംഗം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീം ജേതാക്കളായത്. ബഹ്റൈൻ ടീം അംഗത്തിന് നാലു വർഷത്തെ വിലക്കും ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് അനസ്, ഹിമ ദാസ്, അരോഗ്യ രാജീവ്, പൂവമ്മ എന്നിവരുടെ ടീം ആണ് അന്ന് ബഹ്റൈനിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അന്ന് 3:15:17 സെക്കന്‍ഡിലാണ് ഇന്ത്യ റേസ് പൂര്‍ത്തിയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top