Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവെടുപ്പിനായി ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്ന് പീരുമേട് സബ്ജയിൽ സന്ദർശിക്കും

July 20, 2019
Google News 0 minutes Read

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനായി ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്ന് പീരുമേട് സബ്ജയിൽ സന്ദർശിക്കും. തുടർന്ന് മരിച്ച രാജ്കുമാറിന് പ്രാഥമിക ചികിത്സ നൽകിയ പീരുമേട് താലൂക്ക് ആശുപത്രിയും അദ്ദേഹം സന്ദർശിക്കും. രാവിലെ 11 മണിയോടെ ആകും ജസ്റ്റിസ് നാരായണക്കുറുപ്പ് സബ്ജയിലിൽ എത്തുക.

രാജ്കുമാറിനെ സബ് ജയിലിൽവെച്ച് മർദിച്ചിരുന്നോ എന്ന കാര്യമാകും പ്രധാനമായും പരിശോധിക്കുക. അടിയന്തര ചികിത്സ നൽകിയിരുന്നോ എന്നകാര്യവും കമ്മീഷൻ അന്വേഷിക്കും. കഴിഞ്ഞദിവസം കമ്മീഷൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here