Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവെടുപ്പിനായി ജസ്റ്റിസ് നാരായണക്കുറുപ്പ് പീരുമേട് സബ് ജയിലിൽ എത്തി

July 20, 2019
Google News 0 minutes Read

രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിൽ എത്തി. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നറിയുന്നതിനായി ജയിലിലെ പരിശോധനയ്ക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രയിലും കമ്മീഷൻ തെളിവെടുപ്പ് നടത്തും.

പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ ജൂൺ 21 നാണ് രാജ്കുമാർ മരണപ്പെട്ടത്. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിൽ അടുത്ത ദിവസങ്ങളിലായിരിക്കും കമ്മീഷൻ സന്ദർശനം നടത്തുന്നത്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. കേസിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here