നിയമം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ചു; മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം

നിയമം ലംഘിച്ച് ഭാര്യയെ ഒപ്പം താമസിപ്പിച്ച മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് താരം ഭാര്യയെ അനധികൃതമായി ഒപ്പം താമസിപ്പിച്ചത്.
ഭാര്യമാരെ 15 ദിവസം കൂടെ താമസിപ്പിക്കാനാണ് ബിസിസിഐ അനുമതി നൽകിയിരുന്നത്. എന്നാൽ ഈ താരത്തോടൊപ്പം ലോകകപ്പ് ക്യാമ്പയിനിൽ മുഴുവനായി ഭാര്യ താമസിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ ഈ താരം ആരാണെന്ന് വെളിപ്പെടുത്താൻ ബിസിസിഐ തയ്യാറായില്ല.
ലോകകപ്പ് തുറ്റങ്ങുന്നതിനു മുൻപ് തന്നെ ഭാര്യയെ ടൂർണമെൻ്റിൽ മുഴുവനും കൂടെ കൂട്ടാനുള്ള അനുമതി ഇദ്ദേഹം തേടിയിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റി അനുമതി നിഷേധിച്ചു. ഈ വിലക്കിനെ മറികടന്നാണ് താരം ഭാര്യയെ ഒപ്പം താമസിപ്പിച്ചത്. പരിശീലകനോടോ ക്യാപ്റ്റനോടോ അനുമതി പോലും വാങ്ങാതെയായിരുന്നു ഈ താമസമെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here