ഇന്ത്യൻ പരിശീലകനാവാൻ ജയവർധനെ അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനാവാൻ മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനെ അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്. വിൻഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കരാർ അവസാനിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമർപ്പിച്ചവരിൽ ജയവർധനെയുമുണ്ടെന്നാണ് വിവരം.

മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനായി മികച്ച റെക്കോർഡുള്ള ജയവർധനെ ഇന്ത്യയുടെ അടുത്ത പരിശീലകനാവാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.

ജയവർധനെയ്ക്കൊപ്പം സൺ റൈസേഴ്സ് പരിശീലകൻ ടോം മൂഡി, മുൻ ഇന്ത്യൻ കോച്ച് ഗാരി കേഴ്സ്റ്റൺ തുടങ്ങിയവരൊക്കെ അപേക്ഷ നൽകിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More