റായുഡുവിനെ തഴഞ്ഞ് എംഎസ്കെ പ്രസാദ് പറഞ്ഞ ന്യായീകരണത്തോട് യോജിപ്പില്ലെന്ന് മുഹമ്മദ് അസ്‌ഹറുദ്ദീൻ

റായുഡുവിനെ തഴഞ്ഞത് ടീം മാനേജ്മെൻ്റിൻ്റെ ആവശ്യപ്രകാരമാണെന്നു പറഞ്ഞ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിൻ്റെ ന്യായീകരണത്തോട് യോജിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ. സ്റ്റാൻഡ് ബൈ കളിക്കാരുണ്ടെങ്കിൽ അവരെയാണ് പരിഗണിക്കേണ്ടതെന്നും അവരെ ഒഴിവാക്കി മറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഒരു സെലക്ടറാണെങ്കിൽ ക്യാപ്റ്റനെയും കോച്ചിനെയും മറികടക്കാം. നിങ്ങൾക്ക് ശക്തമായി പറയാം, ‘ഇല്ല, ഞങ്ങൾക്ക് ഈ കളിക്കാരനെയേ അയക്കാൻ പറ്റൂ.’ ഞാൻ ക്യാപ്റ്റനായിരുന്നപ്പോൾ ചില കളിക്കാരെ ഞാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെലക്ടർമാർ പറ്റില്ലെന്നു പറഞ്ഞു. അത് സംഭവിക്കാം. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അത് സങ്കടകരമാണ്. പക്ഷേ, ഈ വിഷയത്തിൽ പ്രസാദിൻ്റെ വിശദീകരണം തൃപ്തികരമല്ല. ഞാൻ യോജിക്കുന്നില്ല”- അസ്‌ഹറുദ്ദീൻ പറഞ്ഞു.

ധോണിയും സെലക്ടർമാരുമായി വിരമിക്കൽ കാര്യത്തിൽ ധാരണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാനുള്ള താത്പര്യവും ഫിറ്റ്നസും പ്രകടനമികവും ഇല്ലാതാകുമ്പോൾ വിരമിക്കുന്നതാണ് നല്ലതെന്നും ധോണിയുടെ റിഫ്ലക്ടുകൾ മോശമായെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top