ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ദമുയര്‍ത്തണമെന്ന് ജസ്റ്റിസ് വി ചിദംബരേഷ്; കേരള ഹൈക്കോടതി ജസ്റ്റിസിന്റെ പരാമർശങ്ങൾ വിവാദമാകുന്നു

ജാതി, സമുദായ സംവരണങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ധമുയര്‍ത്തണമെന്നായിരുന്നു ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസ്താവന. ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു ജസ്റ്റിസ് ചിദംബരേഷ് സംവരണവിഷയത്തില്‍ വ്യക്തിപരമായ പരാമര്‍ശനം നടത്തിയത്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന തമിഴ് ബ്രാഹ്മിണ്‍ ഗ്ലോബല്‍ മീറ്റിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസംഗം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ചിദംബരേഷ് സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ധമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞു
പൂര്‍വ്വ ജന്മ സുകൃത്യമുള്ളവരായാണ് ബ്രാഹ്മണര്‍ എല്ലാ സദ് ഗുണങ്ങളും ഒത്തുചേരുന്നവരാണെന്നും സമുദായത്തെ പാര്‍ശ്വവത്ക്കരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാഹ്മണ അഗ്രഹാരങ്ങളെ സംരക്ഷിക്കുകയും അതൊരു പൈതൃക മേഖലയായി മാറ്റുകയും വേണം. അഗ്രഹാരങ്ങള്‍ക്കിടയില്‍ ഫ്ലാറ്റുകള്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് വി ചിദംബരേഷ് ആവശ്യപ്പെട്ടു.
ഹൈക്കോടതി സ്റ്റിങ് ജഡ്ജിയുടെ പരാമർശങ്ങള്‍ നിയമവൃത്തങ്ങള്‍ക്കിടയിലുും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here