പീഡനക്കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

തനിക്കെതിരായ ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുബൈ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് യുവതി കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് ബിനോയ് കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്.

Read Also; ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; നടൻ ആദിത്യയ്‌ക്കൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമർപ്പിച്ച് അഭിഭാഷകൻ

കേസ് റദ്ദാക്കാൻ ഹർജി നൽകിയിരിക്കുന്നതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കൊടിയേരി കഴിഞ്ഞ ദിവസം മുംബൈ പൊലീസിനെ അറിയിച്ചിരുന്നു. അതിനാൽ തന്നെ കോടതിയുടെ തീരുമാനത്തിന് ശേഷം കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് മുംബൈ പൊലീസിന്റെ തീരുമാനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top