ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ നീട്ടി

2019-2020സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി.

നിലവില്‍ ഈ മാസം 31 വരെയായിരുന്നു ആദായനികുതി സമര്‍പ്പിക്കാനുള്ള സമയപരിധി. എന്നാല്‍ ജീവനക്കാര്‍ക്ക് ഫോാം 16 നല്‍കേണ്ട അവസാന തീയതി ജൂലൈ 16 നായിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 20 ദിവസം മാത്രമാണ്. ഇത് കണക്കിലെടുത്താണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് വരെ നീട്ടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More