കാസർകോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറു മാസം പ്രായമുള്ള കുഞ്ഞും സഹോദരനും മരിച്ചു

കാസർകോട് ബദിയടുക്ക കന്യാപ്പാടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ആറ് മാസം പ്രായമുള്ള സിദത്തുൾ മുൻത്തഹ, നാലു വയസ്സുള്ള മൊയ്ദീൻ സിനാസ് എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവർ പനി ബാധിച്ച്  മംഗലാപുരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സിദത്തുൾ മുൻത്തഹ ഇന്നലെയും സിനാസ് ഇന്ന് രാവിലെയുമാണ് മരിച്ചത്.

അതേ സമയം മരണകാരണം വ്യക്തമായിട്ടില്ലെന്നാണ് മംഗലാപുരത്തെ  ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കാസർകോട് ഡിഎംഒയോട് വിശദമായ റിപ്പോർട്ട്  ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബവും പരിസരവും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top