കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നും 897 ഗ്രാം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 897 ഗ്രാം സ്വർണമാണ് പിടികൂടിയത്. മിൽക്ക് പൗഡറിന്റെ അകത്തുവെച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വാദേശി രാജീവനിൽ നിന്ന് 697 ഗ്രം സ്വർണം പിടികൂടി. മലപ്പുറം വെന്നിയൂർ സ്വാദേശി ഫൈസൂൾ റഹ്മാനിൽ നിന്നും 200 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

കരിപ്പൂരിൽ നിന്നും ഇന്നലെ സ്വർണം പിടിച്ചെടുത്തിരുന്നു. 75 ലക്ഷം രൂപ വിലമതിക്കുന്ന 2216 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മരുത്തക്കോടൻ തൽഹത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എത്തിഹാദ് വിമാന സർവീസ് യാത്രക്കാരനായിരുന്നു പ്രതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top