‘ജാതി സംവരണത്തെ കുറിച്ച് സിറ്റിംഗ് ജഡ്ജി അഭിപ്രായം പറയാൻ പാടില്ല; വിരമിച്ച ശേഷം എന്തോ ലക്ഷ്യമിടുന്നു’ : ചിദംബരേശിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ കെമാൽ പാഷ

ജസ്റ്റിസ് ചിദംബരേശിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ. ഒരു ന്യായാധിപൻ പറയാൻ പാടില്ലാത്ത പരാമർശമാണ് ചിദംബരേഷ് നടത്തിയതെന്നും മറ്റു ജാതിയിലുള്ളവരെ അധിക്ഷേപിക്കുന്നതായിരുന്നു പരാമർശമെന്നും ആരുടെയോ ഓഫർ പ്രതീക്ഷിച്ചാണ് ഇങ്ങനെ പറഞ്ഞതെന്നും കെമാൽ ട്വന്റിഫോറിനോട് പാഷ പറഞ്ഞു.

വിരമിച്ച ശേഷം ചിദംബരേഷ് എന്തോ ലക്ഷ്യമിടുന്നുണ്ടെന്നും ജാതിസംവരണത്തെ കുറിച്ച് സിറ്റിംഗ് ജഡ്ജി അഭിപ്രായം പറയാൻ പാടില്ലെന്നും രാജ്യത്തു അന്ധവിശ്വാസം വളരുന്നതിനുള്ള തെളിവാണ് ചിദംബരേഷിന്റെ വാക്കുകളെന്നും കെമാൽ പാഷ പറഞ്ഞു.

ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ധമുയര്‍ത്തണമെന്നായിരുന്നു ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസ്താവന. ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു ജസ്റ്റിസ് ചിദംബരേഷ് സംവരണവിഷയത്തില്‍ വ്യക്തിപരമായ പരാമര്‍ശനം നടത്തിയത്.

Read Also : ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ദമുയര്‍ത്തണമെന്ന് ജസ്റ്റിസ് വി ചിദംബരേഷ്; കേരള ഹൈക്കോടതി ജസ്റ്റിസിന്റെ പരാമർശങ്ങൾ വിവാദമാകുന്നു

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന തമിഴ് ബ്രാഹ്മിണ്‍ ഗ്ലോബല്‍ മീറ്റിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസംഗം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ചിദംബരേഷ് സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ധമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top