മുപ്പത്തി ആറാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് കുറക്കുന്നതില്‍ തീരുമാനം ഉണ്ടായേക്കും

മുപ്പത്തി ആറാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറക്കുന്നതില്‍ തീരുമാനം ഉണ്ടായേക്കും. ലോട്ടറി ജിഎസ്ടി ഏകീകരണത്തിന് കേന്ദ്രം ശ്രമിക്കുമെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കും.

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. വീഡിയോ കോണ്ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ നല്‍കിയ ഇളവുകളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ കൗണ്‌സിലിലും ഉണ്ടാകും. ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് 5 ശതമാനം ആക്കി കുറക്കാന്‍ ആണ് സര്‍ക്കാറിന്റെ നീക്കം.

കേരളം എതിര്‍ക്കുന്ന ലോട്ടറി നികുതി ഏകീകരണം വീണ്ടും ചര്‍ച്ചയാകും. സംസ്ഥാന ലോട്ടറിയുടെ നികുതി 12ല്‍ നിന്ന് 18 ശതമാനമോ 28 ശതമാനമോ ആയി ഉയര്‍ത്താന്‍ ആണ് ഇപ്പോഴത്തെ നീക്കം. ഇത് തുടക്കം മുതല്‍ എതിര്‍ക്കുന്നന്ന കേരളം ഇന്നത്തെ യോഗത്തിലും അതേ നിലപാട് തുടരും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും വിഷയത്തില്‍ കേരളത്തെ പിന്തുണച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top