നെടുങ്കണ്ടം കസ്റ്റഡി മരണം; മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

arrest

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകീട്ടാണ് എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.

എഎസ്‌ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ മർദിക്കാൻ ഒപ്പമുണ്ടായിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.

Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

അതേസമയം, കേസിൽ ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി എസ് ഐ പ്രതി സാബു, നാലാം പ്രതി സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top