യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം തലസ്ഥാനത്ത് പുരോഗമിക്കുന്നു

യുഡിഎഫിന്റെ പ്രതിഷേധത്തില്‍ വലഞ്ഞ് തലസ്ഥാന നഗരി. യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം പുരോഗമിക്കുകയാണ്.  വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയും ഇവയ്ക്ക് പരിഹാരമാവശ്യപ്പെട്ടുമാണ് പ്രതിഷേധം.

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, സര്‍വ്വകലാശാല പിഎസ്‌സി പരീക്ഷകളില്‍ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നിലവില്‍ എംജി റോഡിലെ ഗതാഗതം പൂര്‍ണമായും നിലച്ചു.

അതേ സമയം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി യുണിവേഴ്‌സിറ്റ കോലേജിനു മുന്നില്‍ എസ്എഫ്‌ഐയുടെ മഹാ പ്രതിരോധ സംഗമം നടക്കുന്നുണ്ട്. എസ്എഫ്‌ഐക്കു നേരെ ഉര്‍ന്ന ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കലാണ് സംഗമത്തിന്റെ ലക്ഷ്യം. എസ്എഫ്‌ഐക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളും കോളേജിനു പുറത്തേക്ക് എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top