പാലക്കാട് പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം

പാലക്കാട് കല്ലേക്കാട് എ ആർ ക്യാപ്നിലെ പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം. രണ്ട് ദിവസം മുൻപാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട അട്ടപ്പാടി അഗളി സ്വദേശി കുമാറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ കണ്ടെത്തിയത്. എസ്‌ഐയും രണ്ട് എഎസ്‌ഐമാരും ചേർന്ന് കുമാറിനെ നഗ്‌നനാക്കി മർദിച്ചെന്ന് ഭാര്യ സജിനി പറയുന്നു.

25-ാം തീയതി രാത്രിയിലാണ് ലക്കിടി റെയിൽവേ സ്റ്റഷന് സമീപമുള്ള ട്രാക്കിൽ മരിച്ച നിലയിൽ സിവിൽ പൊലീസ് ഓഫീസറായ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. എ.ആർ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ പീഡനം മൂലം കുമാർ ആത്മഹത്യ ചെയുകയായിരുന്നുവെന്ന് കുമാറിന്റെ ഭാര്യ സജിനി പറയുന്നു.

ഡ്യൂട്ടി റെസ്റ്റ് അനുവദിക്കാതെ കുമാറിനെ പീഡിപ്പിച്ചിരുന്നതായും ആരോപണം ഉണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എ ആർ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥർ തയ്യറായില്ല. വാർത്തയായതോടെ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കുമാറിന്റെ ബന്ധുക്കളുടെ മൊഴി എടുത്തു. കുമാറിന്റെ മരണം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top