ഉന്നാവോ പീഡനക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഉന്നാവോ പീഡനക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കുന്നത് വരെയാണ് നടപടി. കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിയും കുടുംബവും അപകടത്തിൽപ്പെട്ടത് ആസൂത്രിതമാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പാർട്ടി നടപടി.

Read Also; ഉന്നാവോ അപകടം; സിബിഐ അന്വേഷണത്തിന് യുപി സർക്കാരിന്റെ ശുപാർശ; കേന്ദ്രത്തിന് കത്ത് നൽകി

അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ പെയിന്റടിച്ച് മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം ഇവരുടെ കൂടെയില്ലാതിരുന്നതുമാണ് അപകടത്തെപ്പറ്റി സംശയങ്ങൾക്കിടയാക്കിയിരിക്കുന്നത്.

Read Also; ‘ബിജെപി ഭരിക്കുമ്പോൾ പെൺകുട്ടിക്ക് നീതി ലഭിക്കില്ല’; ഉന്നാവോ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രിയങ്ക ഗാന്ധി

2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ ഉൾപ്പെടെ 10 പേർക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെയും ബന്ധുക്കളുടെയും നീക്കങ്ങൾ സുരക്ഷ ഉദ്യോഗസ്ഥൻ ജയിലിൽ കഴിയുന്ന കുൽദീപ് സിങ്ങ് സെൻഗാറിനെ അറിയിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top