മഹാരാഷ്ട്രയിൽ എൻസിപിയിൽ നിന്ന് ഒരു എംഎൽഎ കൂടി രാജിവെച്ചു

മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. നവി മുംബൈയിൽ നിന്നുള്ള എൻസിപി എംഎൽഎ സന്ദീപ് നായിക് ആണ് ഇന്ന് രാജിവെച്ചത്. സ്പീക്കർക്ക് രാജിക്കത്ത് നൽകിയതിന് പിന്നാലെ താൻ ബുധനാഴ്ച ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള സൂചനകൾ സന്ദീപ് നായിക് നൽകി.

നേരത്തെ എൻസിപി എംഎൽഎ വൈഭവ് പിച്ചാഡും കോൺഗ്രസ് എംഎൽഎ കാളിദാസ് കൊളാംബ്കറും പാർട്ടി വിട്ടിരുന്നു. എല്ലാവരും ബിജെപി പാളയത്തിലേക്ക് തന്നെയാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി പാർട്ടികളിൽ നിന്നായി അമ്പതോളം എംഎൽഎമാർ ബിജെപിയിലേക്കെത്തുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top