എംഎൽഎയ്ക്ക് അടി കിട്ടിയിട്ടത് കളക്ടറെ കൊണ്ട് അന്വേഷിപ്പിക്കുന്ന സർക്കാർ കേരളത്തെ നിയമവാഴ്ചയുടെ ശവപ്പറമ്പാക്കി; ശ്രീധരൻ പിള്ള

എംഎൽഎയ്ക്ക് അടികിട്ടിയതിനെപ്പറ്റി കളക്ടറെക്കൊണ്ട് അന്വേഷിപ്പിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രോട്ടോക്കോൾ പ്രകാരം കളക്ടറാണോ എംഎൽഎയാണോ വലുതെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ജേക്കബ് തോമസിനെ വീണ്ടും സർവീസിൽ എടുക്കാനുള്ള നിർദേശം സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും പറ്റിയ തെറ്റ് മനസ്സിലാക്കാനുള്ള കാഴ്ചപ്പാട് സർക്കാരിന് ഉണ്ടാകണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കോടതി വിധി സർക്കാർ അംഗീകരിക്കണം. ജേക്കബ് തോമസും സെൻകുമാറും നീതിക്ക് വേണ്ടി ദാഹിക്കുന്ന മനസ്സുകളാണ്. നെടുങ്കണ്ടം കേസിൽ റീ പോസ്റ്റ്‌മോർട്ടം നടത്തിയത് അസാധാരണ സംഭവമാണ്. ആർക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top