ബിൻലാദന്റെ മകൻ ഹംസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അൽഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഹംസയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ബിൻലാദന്റെ മരണത്തെ തുടർന്ന് അൽഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തിരുന്ന ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക നേരത്തെ പത്ത് ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2018 ലാണ് ഹംസയുടേതായി അവസാനത്തെ വീഡിയോ പുറത്തു വന്നത്.

Read Also; ബിന്‍ലാദന്റെ മകനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 7 കോടി പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ഒസാമ ബിൻലാദനെ 2011 ലാണ് അമേരിക്കൻ സേന പിടികൂടി വധിച്ചത്.അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ലാദനാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് ബിന്‍ലാദനെ അമേരിക്ക വകവരുത്തിയത്. ബിന്‍ലാദന്റെ മരണത്തിനു ശേഷം ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു.

Read Also; ബിന്‍ലാദന്റെ മകനെ യുഎന്‍ രക്ഷാസമിതി കരിമ്പട്ടികയില്‍ പെടുത്തി

നേരത്തെ അമേരിക്കയ്‌ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ഹംസ ബിന്‍ലാദന്‍ രംഗത്തെത്തിയിരുന്നു. പിതാവ് ഒസാമ ബിന്‍ലാദനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയായിരുന്നു വീഡിയോ. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനിടെ സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹംസയുടേതെന്ന് കരുതുന്ന വീഡിയോ രണ്ടു വര്‍ഷം മുമ്പ് പുറത്ത് വന്നിരുന്നു.

ഹംസ അൽഖ്വയ്ദയുടെ തലവനാകുമെന്ന റിപ്പോർട്ടുകൾക്കിടെ രണ്ട് മാസം മുമ്പാണ് ഹംസ ബിൻലാദനെ ഐക്യരാഷ്ട്ര രക്ഷാസമിതി ആഗോള ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹംസയുടെ സ്വത്തുവകകളും സാമ്പത്തിക സ്രോതസ്സുകളും മരവിപ്പിക്കാനും യുഎൻ രക്ഷാസമിതി എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top