ഉന്നാവ് വധശ്രമക്കേസ്; അപകടത്തോടെ കാറിലുണ്ടായിരുന്ന തെളിവുകൾ നശിപ്പിച്ചെന്ന് അഭിഭാഷകൻ

ഉന്നാവ് വധശ്രമക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. അപകടത്തോടെ കാറിലുണ്ടായിരുന്ന തെളിവുകൾ നശിപ്പിച്ചെന്ന് അഡ്വക്കറ്റ് എസ് അവസ്തി ട്വന്‍റിഫോറിനോട് പറഞ്ഞു. തന്റെ ജീവനും ഭീഷണിയുണ്ടെന്നും അപകടത്തിൽപ്പെട്ട അഭിഭാഷകനൊപ്പം കേസിൽ ഹാജരായ അവസ്തി പറഞ്ഞു
സിബിഐ സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കേസെടുത്തെന്ന് എഫ്ഐആറിലുണ്ട്.
Read Also : ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ; സർക്കാർ 25 ലക്ഷം നൽകണമെന്നും സുപ്രീം കോടതി
ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചത്. ബലാല്‍സംഗ കേസിലെ സാക്ഷിയടക്കമുള്ള പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും അടക്കമുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാത്സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച് ചെന്ന തന്നെ എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here