ഈ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തിയതല്ല ! [24 Fact Check]

ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. ആയിരക്കണക്കിനാളുകളാണ് ചിത്രങ്ങൾ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തിയതാണോ ? അല്ലെന്നാണ് ഉത്തരം.

രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ 2 ജൂലൈ 22നാണ് വിക്ഷേപിച്ചത്‌. ഇതിന് പിന്നാലെ തന്നെ ചന്ദ്രയാൻ 2 പകർത്തിയതെന്ന തലക്കെട്ടോടെ ഭൂമിയുടെ സുന്ദര ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് തുടങ്ങി.

എന്നാൽ ഐഎസ്ആർഒ ഇത്തരത്തിൽ ഒരു ചിത്രവും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും നിലവിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്നും ഐഎസ്ആർഒയുടെ പിആർഒ വിവേക് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കലാകാരന്റെ ഭാവനയിൽ രൂപപ്പെടുത്തിയ ചിത്രങ്ങളാണ് നിലവിൽ നാം ചന്ദ്രയാൻ 2 പകർത്തിയതെന്ന തലക്കെട്ടിനൊപ്പം കാണുന്നത്. ഗൂഗിളിൽ തിരഞ്ഞാൽ ഇതിന് സമാനമായ നിരവധി ചിത്രങ്ങൾ കണ്ടെത്താൻ സാധിക്കും. അടുത്ത ദിവസം മറ്റൊരു ഫേക്ക് ന്യൂസുമായി ഫേക്ക്ബുക്കിൽ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top