‘മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെൻഡ് ചെയ്യിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി എംഎൽഎയുടെ ഭാര്യ; വീഡിയോ

അധികാരം മുതലാക്കി പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എംഎൽഎയുടെ ഭാര്യ. നിയമം തെറ്റിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പൊലീസുകാരനെയാണ് എംഎൽഎയുടെ ഭാര്യ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഹൈദരാബാദിലാണ് സംഭവം. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎ സമിനേനി ഉദയ്ഭാനുവിന്റെ മകൻ സമിനേനി പ്രസാദാണ് ഹൈദരാബാദിലെ മാതാപൂരിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചത്. നടപടി സ്വീകരിക്കാൻ ഒരുങ്ങിയതോടെ എംഎൽഎയുടെ ഭാര്യ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ ഭാര്യയും മകനും മരുമകളുമാണ് ദൃശ്യങ്ങളിലുള്ളത്.

എംഎൽഎയുടെ ഭാര്യ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് പറഞ്ഞ് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യിക്കുമെന്നു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎയാണ് സമിനേനി ഉദയ്ഭാനു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top