കുട്ടീഞ്ഞോയ്ക്കായി ആഴ്സനൽ രംഗത്ത്; ലോണടിസ്ഥാനത്തിൽ ബ്രസീൽ താരം ഇംഗ്ലണ്ടിലെത്തിയേക്കും

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ. പിഎസ്ജിയിൽ നിന്നും നെയ്മറിനെ ക്ലബിലെത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.

ഉയർന്ന ഫീ സ്വീകരിച്ച് കുട്ടീഞ്ഞോയെ ബാഴ്സ ലോണിലയക്കാൻ തയ്യാറെടുക്കുവെന്ന റിപ്പോർട്ടുകൾ ശരി വെച്ചു കൊണ്ട് ആഴ്സനൽ പ്രതിനിധികൾ ബാഴ്സയുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കുട്ടീഞ്ഞോയെ വിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലോൺ ഓഫറുകൾ ബാഴ്സ മുന്നോട്ടു വെച്ചത്.

കഴിഞ്ഞ ദിവസം ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് ഐവറി കോസ്റ്റ് സ്ട്രൈക്കർ നിക്കോളാസ് പെപ്പെയെ ആഴ്സനൽ ടീമിലെത്തിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top