Advertisement

‘കുൽദീപ് സെൻഗർ കടന്നു പോകുന്നത് കഷ്ടദിനങ്ങളിലൂടെ’; ഉന്നാവ് പ്രതിയെ അനുകൂലിച്ച് ബിജെപി എംഎൽഎ

August 3, 2019
Google News 0 minutes Read

ഉന്നാവ് കേസ് പ്രതിയായ കുൽദീപ് സെൻഗറിനെ അനുകൂലിച്ച് മറ്റൊരു ബിജെപി എംഎൽഎ. കുൽദീപ് സെൻഗർ കഷ്ടദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർദോയി എംഎൽഎ ആശിഷ് സിംഗ് അഷു പറഞ്ഞു.

എല്ലാ അതിജീവിച്ച് കുൽദീപ് സെൻഗർ ജയിലിൽ നിന്ന് പുറത്തുവരുമെന്നും ആശിഷ് സിംഗ് പറഞ്ഞു. രാജ്യം മുഴുവൻ ഉന്നാവ വാഹനാപകടത്തിൽ വേദനിച്ചു നിൽക്കുമ്പോഴുണ്ടായ പ്രസംഗം വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

അതേസമയം, വാഹനാപകടക്കേസിലെ അന്വേഷണം സിബിഐ ഊർജിതമാക്കി. കുൽദീപ് സെൻഗറിനെയും സഹോദരൻ അതുൽ സിംഗിനേയും സിബിഐ ചോദ്യം ചെയ്‌തേക്കും. ഇരുവരും റിമാൻഡിൽ കഴിയുന്ന സീതാപൂർ ജയിലിൽവെച്ചാകും ചോദ്യം ചെയ്യൽ. വാഹനത്തിന്റെ ഡ്രൈവറും ക്ലിനറും നൽകിയ മൊഴികളിൽ വലിയ വൈരുദ്ധ്യം കണ്ടത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതിനിടെ, പെൺകുട്ടിയുടെയും അഭിഭഷകന്റെയും ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here