സൗദിയിൽ 21 വയസ്   കഴിഞ്ഞ സ്ത്രീകൾക്ക് ഇനി സ്വതന്ത്രമായി യാത്ര ചെയ്യാം

സൗദിയിൽ 21 വയസ് പൂർത്തിയായ സ്ത്രീകൾക്ക് ഇനി സ്വതന്ത്രമായി യാത്ര ചെയ്യാം. പാസ്‌പോർട്ടിന് അപേക്ഷിക്കാനും സാധിക്കും. ഇതിനെല്ലാം പുരുഷനായ രക്ഷിതാവിന്റെ അനുമതി വേണമെന്ന നിബന്ധനയാണ് സൗദി എടുത്തു മാറ്റിയത്. സൽമാൻ രാജാവാണ് ചരിത്രപരമായ ഈ തീരുമാനം എടുത്തത്. സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട തീരുമാനമാണിത്.

Read  Also; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് ഒന്നേകാൽ ലക്ഷത്തോളം വനിതകൾ

കുട്ടികൾക്ക് മാത്രമേ ഇനി പുരുഷ രക്ഷകർത്താവിന്റെ അനുമതി ആവശ്യമുള്ളൂ. വിഷൻ 2030ന്റെ ഭാഗമായി നിരവധി പരിഷ്‌കരണ പദ്ധതികളാണ് സൗദിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top