ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ഹാജരാകും. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാമിനെ ഇന്ന് വൈകീട്ട് ആശുപത്രിയിൽ നിന്ന് മാറ്റിയിരുന്നു.

Read Also; ശ്രീറാമിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന

മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് ആംബുലൻസിലെത്തിച്ച ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജയിലിന് പുറത്ത് രണ്ട് മണിക്കൂറോളം ശ്രീറാമിനെയും കൊണ്ടുള്ള ആംബുലൻസ് നിർത്തിയിട്ട ശേഷം ശ്രീറാമിനെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top