‘മോഹനൻ വൈദ്യർ പങ്കെടുത്ത ജനകീയ കോടതി എപ്പിസോഡ് പുറത്തുവിടരുത്’ ; ട്വന്റിഫോറിന് ഭീഷണി

മോഹനൻ വൈദ്യർ പങ്കെടുത്ത ട്വന്റിഫോറിന്റെ ജനീയ കോടതി എപ്പിസോഡ് പുറത്തുവിടരുതെന്ന് ഭീഷണി. മോഹനൻ വൈദ്യരുടെ അഭിഭാഷകൻ എന്നവകാശപ്പെടുന്ന വർമയാണ് ഭീഷണി മുഴക്കിയത്. ട്വന്റിഫോർ പ്രതിനിധിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഭീഷണി മുഴക്കിയത്.

ഫോൺ സംഭാഷണം ഇങ്ങനെ :

മോഹനൻ വൈദ്യരുടെ അഭിഭാഷകൻ എന്ന് അവകാശപ്പെടുന്ന വ്യക്തി : ഫ്‌ളവേഴ്‌സ് ടിവി അല്ലേ ?

ഫ്‌ളവേഴ്‌സ് പ്രതിനിധി : അതെ

അഭിഭാഷകൻ : ഞാൻ എറണാകുളത്ത് നിന്നുമാണ് വിളിക്കുന്നത്. ഞാൻ അഡ്വക്കറ്റ് വർമയാണ്. മോഹനൻ വൈദ്യരുടെ ഒരു പ്രോഗ്രം നിങ്ങളെടുത്തിരുന്നല്ലോ…അതിന്റെ ലീഗലായുള്ള കാര്യങ്ങൾ…നിങ്ങളുടെ ലീഗൽ അഡൈ്വസർ ആരായിരുന്നു ?

പ്രതിനിധി- എന്തായിരുന്നു ? പറഞ്ഞോളു

അഭിഭാഷകൻ- കാരണം..അവരുടെ ഇഷ്ടമില്ലാതെയാണ് ആ പ്രോഗ്രാം സംപ്രേഷണം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞാണ് കംപ്ലെയിന്റ് തന്നിരിക്കുന്നത്. ചാനലിനെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാൻ പോവുകയാണ്. സൺഡേ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞാണ് നിങ്ങൾ നിക്കുന്നതെന്നാണ് അവർ പറഞ്ഞിരിക്കുന്നത്

പ്രതിനിധി- അതെ, അത് അദ്ദേഹത്തോട് പറഞ്ഞിട്ട് ആണ്…

അഭിഭാഷകൻ- അദ്ദേഹത്തെ മയക്കുന്ന രീതിയിൽ…അദ്ദേഹത്തിന് നിങ്ങളെന്തോ വെള്ളം കൊടുത്തുവെന്നാണ് അദ്ദേഹം പറയുന്നത്. ആ വെള്ളം കുടിച്ചതിന് ശേഷം അദ്ദേഹത്തിന് ബോധം പൂർണ്ണമായിട്ടും ഉണ്ടായിരുന്നില്ല..അതിന് ശേഷം അദ്ദേഹത്തെ വളരെ ഹരാസ് ചെയ്യുന്ന രീതിയിൽ നിങ്ങൾ ചെയുവാണ് ചെയ്തത്. കാരണം.. അദ്ദേഹത്തിന്റെ സംസാരം തന്നെ ശ്രദ്ധിച്ചാൽ അറിയാം. വളരെ കുഴഞ്ഞ രീതിയിലാണ്…വീഡിയോ ചെക്ക് ചെയ്താൽ അറിയാം…വളരെ കുഴഞ്ഞ രീതിയിലാണ് സംസാരം..അത്രേം വയസ്സായ വ്യക്തി അവരെ ഇങ്ങനൊരു പ്രോഗ്രാ നടത്തുന്ന സമയത്ത് അവരുടെ റിലേറ്റീവ് അടക്കം ഒരു നല്ലൊരു ടീമിന്റെ സഹായത്തോടെ മാത്രമേ ചെയ്യാൻ പാടുള്ളു..ശരിക്കും നിയമപരമായി

പ്രതിനിധി- നല്ലൊരു ?

അഭിഭാഷകൻ- അവരുടെ റിലേറ്റീവോ, അവരുടെ വേണ്ടപ്പെട്ട ആളുകളുടേയോ മുന്നിൽവെച്ച് മാത്രമേ ഇങ്ങനൊരു പ്രോഗ്രാം ചെയ്യാൻ പറ്റൂ. കാരണം വളരെ ഹരാസ് ചെയ്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പരിപാടി കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും.

പ്രതിനിധി- പുള്ളിയുടെ ഒപ്പം ആരൊക്കെയോ ഉണ്ടായിരുന്നു

അഭിഭാഷകൻ- അതെ പുള്ളിയുടെ ഒപ്പമുള്ളവരെ അതിനകത്തേക്ക് കയറ്റിയിട്ടില്ല. പുള്ളിയെ മാത്രമാണ്…

പ്രതിനിധി- എല്ലാവരും…അത് ഇദ്ദേഹം പറയുന്നതല്ലേ, കണ്ടില്ലല്ലോ…ആ ഷൂട്ട് നടക്കുമ്പോൾ ഞാൻ ആ ഫ്‌ളോറിൽ ഉണ്ടായിരുന്നു. എല്ലാവരും അദ്ദേഹമിരിക്കുന്ന ഫ്‌ളോറിൽ ഉണ്ടായിരുന്നു.

അഭിഭാഷകൻ- ഒക്കെ, ഇപ്പോ നമുക്ക് വേണ്ടതെന്തെന്ന് വെച്ചാൽ ടെംപററിയായി ഇത് സ്റ്റോപ്പ് ചെയ്ത് വെക്കണം. കാരണം അദ്ദേഹത്തിന്റെ ഇഷ്ടമില്ലാതെ ഇത് സംപ്രേഷണം ചെയ്യാൻ പാടില്ല. അതാണ് നമ്മൾ തരുന്ന റിക്വസ്റ്റ്.

പ്രതിനിധി- മ്

അഭിഭാഷകൻ – അല്ലായെങ്കിൽ എന്തായാലും 50 ലക്ഷം രൂപ നഷ്ടപരിഹാരം ഫ്‌ളവേഴ്‌സ് ടിവിക്കെതിരെ കേസ് ഫയൽ ചെയ്യും. മാത്രമല്ല അത് മാധ്യമങ്ങളിൽ വരും. കാരണം ഇത് അദ്ദേഹത്തെ ഹരാസ് ചെയ്യുന്ന രീതിയിൽ…ഇപ്പോൾ നിങ്ങളുടെ കയ്യിലുള്ള വീഡിയോ നിങ്ങൾ ഔട്ട് ചെയ്തിട്ടില്ല, ഔട്ട് ചെയ്ത് കഴിയുമ്പോൾ പബ്ലിക് തന്നെ അത് പറയും. ..എന്താണ് അവിടെ എന്നുള്ളത്. ശരിയല്ലേ ? ഞാൻ പറഞ്ഞത് വ്യക്തമല്ലേ ? ഒരു വ്യക്തിയെ വ്യക്തിയഹത്യ നടത്തുന്ന രീതിയിലല്ല പത്രധർമ്മം നടത്തേണ്ടത്. ശരിയല്ലേ ഞാൻ പറഞ്ഞത് ?

സംഭാഷണത്തിന്റെ പൂർണ്ണ രൂപം :

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top