കശ്മീർ വിഷയം; ഇന്ത്യയിൽ പാക് വാർത്താ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തോ ? [24 Fact Check]

കശ്മീർ വിഷയത്തെ തുടർന്ന് ഇന്ത്യയിൽ പാക്ക് വാർത്താ മാധ്യമങ്ങൾ ബ്ലോക്ക് ചെയ്തുവെന്ന് വ്യാപക പ്രചരണം. പാക്ക് ന്യൂസ് വെബ്‌സൈറ്റുകളായ ഡോൺ,ദി കെ്‌സ്പ്രസ് ട്രിബ്യൂൺ എന്നിവ ബ്ലോക്ക് ചെയ്തുവെന്നാണ് പ്രചരണം. എന്നാൽ ഈ പ്രചരണങ്ങൾ വ്യാജമാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ പാക്കിസ്ഥാന്റെ വാർത്താ വെബ്‌സൈറ്റുകളായ ഡോണും, ദി എക്‌സപ്രസ് ട്രിബ്യൂണും ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തെന്നാണ് പ്രചരണം. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട ഈ വ്യാജ വാർത്ത പങ്കുവെച്ചത് നിരവധി പേരാണ്. ഈ വെബ്‌സൈറ്റുകൾ മാത്രമല്ല, മറ്റ് പാക്ക് വാർത്താ വെബ്‌സൈറ്റുകളും ഇന്ത്യയിൽ ലഭ്യമാണ് എന്നതാണ് സത്യം.

Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ?

എന്നാൽ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പാക്ക് അധികൃതർ തന്നെയാണ് വെബ്‌സൈറ്റ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുന്നത്. പാക് സൈന്യത്തിന്റെ വെബ്‌സൈറ്റ് അഡ്രസ് അടിച്ചാൽ ഐപി അഡ്രസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്ന സന്ദേശം സ്‌ക്രീനിൽ തെളിയും. മറ്റ് പാക് വെബ്‌സൈറ്റുകൾക്കൊന്നും നിലവിൽ ഇന്ത്യയിൽ നിരോധനം ഇല്ല.

ഇന്ന് രാവിലെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കിയത്. ജമ്മു കശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുന്നുവെന്ന മന്ത്രിസഭ വിജ്ഞാനപനത്തിൽ രാഷ്ട്രപതി ഒപ്പ് വെച്ചു. ജമ്മുകശ്മീർ നിയമസഭയുടെ അനുമതി വാങ്ങിക്കൊണ്ടാണ് നടപടി. സംസ്ഥാന സർക്കാർ ഇല്ലാത്തതിനാൽ ഗവർണറുടെ അനുമതിയാണ് വാങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top