മഴയിൽ വീട്ടിൽ അഭയം തേടിയതിന് ക്രൂര മർദനമേറ്റ തെരുവു നായ മരിച്ചു; വാർത്ത പുറത്തുവിട്ട് അനുഷ്‌ക ശർമ

മഴയിൽ മുംബൈയിലെ വീട്ടിൽ അഭയം തേടിയതിന് ക്രൂര മർദനമേറ്റ ലക്കി എന്ന നായ മരിച്ചു. ലക്കിയുടെ മരണവാർത്ത ബോളിവുഡ് താരം അനുഷ്‌ക ശർമയാണ് പുറത്തുവിട്ടത്. താനിത് എഴുതുന്നത് ഹൃദയ വേദനയോടെയാണെന്ന് അനുഷ്‌ക മരണവാർത്ത പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു. ലക്കിയെക്കൊണ്ടാവുന്ന തരത്തിൽ അവൻ മരണത്തിനെതിരെ പോരാടി. എന്നാൽ മനുഷത്വമില്ലായ്മക്കെതിരെ പോരാടി ജയിക്കുവാൻ അവന് കഴിഞ്ഞില്ല. അവൻ സമാധാനപരമായി ഉറങ്ങട്ടെ. അവൻ നല്ലൊരു ലോകത്ത് എത്തിച്ചേരട്ടെയെന്നും അനുഷ്‌ക പോസ്റ്റിൽ പറയുന്നു.

മർദനത്തെ തുടർന്ന് 13 ദിവസങ്ങളായി ലക്കി കോമയിലായിരുന്നു. ഇന്ന് രാവിലെ 9.20നായിരുന്നു ലക്കി മരണപ്പെട്ടത്. ലക്കിക്കെതിരെയുണ്ടായ ക്രൂരതക്കെതിരെ സോനം കപൂർ, ജോൺ എബ്രഹാം തുടങ്ങിയ സിനിമ താരങ്ങൾ രംഗത്ത് വന്നിരുന്നു. ജൂലൈ അവസാനമായിരുന്നു ലക്കിക്കുണ്ടായ ക്രൂര മർദനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. സോനം കപൂറാണ് ഈ വർത്ത ആദ്യം പുറത്ത് വിട്ടത്.

വർലിയിലെ ഒരു റെസിഡന്റ് അസോസിയേഷനിലെ താമസക്കാരനായ ഭാട്ടിയ പറഞ്ഞതിനെ തുടർന്ന് കാവൽക്കാരൻ നായയെ ക്രൂരമായി മർദിക്കുകയായിരുന്നു. ലക്കിക്കെതിരെ നടന്ന ഉപദ്രവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കുറ്റവാളികൾക്കെതിരെ കേസ് എടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More