മഴകുറഞ്ഞിട്ടും ദുരിതമൊഴിയാതെ ഒഴിയാതെ ആലപ്പുഴ

മഴകുറഞ്ഞിട്ടും ദുരിതമൊഴിയാതെ ഒഴിയാതെ ആലപ്പുഴ. കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ മടവീഴ്ച്ച തുടരുന്നത് നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാകാന്‍ കാരണമായി. ഇന്ന് മാത്രം 2000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാടന്‍ പ്രദേശമായ കൈനകരി അടക്കം അഞ്ചിടങ്ങളിലാണ് പ്രളയ സമാനമായ സാഹചര്യം ഉണ്ടായത്. ജില്ലയില്‍ ഇപ്പോള്‍ ആയിരത്തി അഞ്ഞുറിലധികം വീടുകള്‍ വെള്ളത്തിനടിയിലാണ്. റോഡ് ഗതാഗതവും ജില്ലയില്‍ താറുമാറായിരിക്കുകയാണ്.
എന്നാല്‍ എസി റോഡില്‍ ആലപ്പുഴ മുതല്‍ മാമ്പുഴക്കരി വരെ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. കുട്ടനാടന്‍ പ്രദേശങ്ങളായ തലവടി, എടത്വ, കൈനകരി, ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഇതിനോടകം വെള്ളത്തിനടിയിലാണ്. പ്രധാനമായും അഞ്ചുനദികളാണ് കുട്ടനാട്ടിലെ കടന്ന് അറബിക്കടലിലേക്ക് ചേരുന്നത്. അതില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല, മൂവാറ്റുപുഴയാര്‍ എന്നിവ കരതൊട്ട് ഒഴുകുന്ന നിലയിലാണ്. ചിലയിടത്ത് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here