കെപിസിസി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ അന്തരിച്ചു
കെപിസിസി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റുമായ പി.രാമകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. 2009 മുതൽ 2014 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം, കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ പദവികളിൽ പ്രവർത്തിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎ യുമായ പരേതനായ പി.ഗോപാലൻ സഹോദരനാണ്. ഭാര്യ: ഷൈമലത മക്കൾ: ദിവ്യ ശ്രീകുമാർ, ദീപ ഷാജി, ദീപക് കൃഷ്ണ. സംസ്‌കാരം നാളെ പതിനൊന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here