Advertisement

പാകിസ്താനിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 5 മരണം

August 16, 2019
Google News 3 minutes Read

പാകിസ്താനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. ക്വറ്റയ്ക്ക് സമീപം കുച്‌ലക്കിലെ പള്ളിയിലായിരുന്നു സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഐഇഡി സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ മെയ് 11 ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം നടന്നിരുന്നു. ഗവാധറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഹോട്ടലിന്റെ കവാടത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഗാർഡിനെ ഭീകരർ വധിക്കുകയും ഹോട്ടലിനകത്തേക്ക് ഇരച്ചുകയറുകയുമായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ 3 ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ വിമോചന ആർമി(ബിഎൽഎ) പിന്നീട് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here