ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവി ശാസ്ത്രി തന്നെ തുടരും. നിലവിൽ രവി ശാസ്ത്രി തന്നെയാണ് ടീമിന്റെ കോച്ച്. അടുത്ത രണ്ട് വർഷത്തേക്ക് കൂടി രവി ശാസ്ത്രി തുടരും.
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
ഈ ആറു പേരിൽ നിന്നാണ് ഇന്ത്യയുടെ അടുത്ത പരിശീലകനെ ഉപദേശക സമിതി തിരഞ്ഞെടുത്തത്. ആകെ ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണ് ആറു പേരിലേക്ക് പട്ടിക ചുരുക്കിയത്.
Read Also : രവി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതാണ് തനിക്ക് സന്തോഷമെന്ന് വിരാട് കോലി
ഇന്ത്യക്കാർക്കാണ് മുൻഗണന എന്ന് ഉപദേശക സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. ശാസ്ത്രി അല്ലാതെ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരും ഏറെ മുൻ പരിചയം ഉള്ളവരല്ല. ഒപ്പം രവി ശാസ്ത്രി നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്ന് ഉപദേശക സമിതി അംഗം പരസ്യപ്രസ്താവനയും നടത്തിയിരുന്നതോടെ രവി ശാസ്ത്രി തന്നെ സ്ഥാനത്ത് തുടരുമെന്ന് ക്രിക്കറ്റ് ആരാധകർ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here