സുഡാനില്‍ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മില്‍ അധികാരം പങ്കിടല്‍ കരാറില്‍ ഒപ്പുവെച്ചു

അനിശ്ചിതത്തിനൊടുവില്‍ സുഡാനില്‍ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മില്‍ അധികാരം പങ്കിടല്‍ കരാറില്‍ ഒപ്പുവെച്ചു. ഇതോടെ ജനകീയ സര്‍ക്കാരിന് അധികാരം കൈമാറ്റാനുള്ള സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നലെയാണ് ചരിത്ര കരാറില്‍ ഒപ്പുവെച്ചത്. ഇടക്കാല സൈനിക കൌണ്‍സില്‍ ഉപ മേധാവി മുഹമ്മദ് ഹമീദ് ഡഗ്ലയും പ്രതിപക്ഷ കൂട്ടായ്മയുടെ പ്രതിനിധിയായി ഹമീദ് അല്‍ റാബിയുംകരാറില്‍ ഒപ്പുവെച്ചു. ഏതോപ്യന്‍ പ്രധാനമന്ത്രി അബി ഹമീദ് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വ കീര്‍
അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കരാര്‍ പ്രകാരം ആദ്യത്തെ 21 മാസം സൈനിക നേതൃത്വത്തിന് കീഴിലുള്ള 11 അംഗ കൌണ്‍സിലായിരിക്കും രാജ്യത്തെ ഭരണം നിയന്ത്രിക്കുക. തുടര്‍ന്നുള്ള 18 മാസം അധികാരം ജനകീയ സര്‍ക്കാരിന് കൈമാറും. ജനാധിപത്യ പ്രവര്‍ത്തകരില്‍ നിന്ന് തെഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി നിയമനിര്‍മാണ സഭ, മന്ത്രിസഭ എന്നിവ ഉണ്ടാക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ തെഞ്ഞെടുപ്പ് നടത്താനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തിന് നേരെ സൈനികര്‍ നടത്തിയ അതിക്രമങ്ങളെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More