റേഡിയോ ഗാർഡൻ ഐഎസ്ആർഒയുടെ കണ്ടുപിടുത്തമോ? സത്യമിതാണ്

നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റേഡിയോ വെബ്‌സൈറ്റായ റേഡിയോ ഗാർഡൻ ഐഎസ്ആർഒയുടെ പുതിയ കണ്ടുപിടുത്തമാണന്നെ തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. എണ്ണായിരത്തിലധികം പേർ ഫോളോ ചെയ്യുന്ന ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിൽ വ്യാജപ്രചാരണം നടക്കുന്നത്. റേഡിയോ ഗാർഡൻ എന്താണെന്ന് വ്യക്തമല്ലാത്തവർ ഈ വ്യാജപ്രചാരണം വിശ്വസിക്കുക തന്നെ ചെയ്യും.

പാടും കൂട്ടുകാർ ആൻഡ് ലൈവ് എന്ന പേരിലുള്ള പേജിൽ നിന്നുമാണ് പോസ്റ്റ്. ഇനി ലോകത്തെവിയുമുള്ള പാട്ടുകൾ കേൾക്കാമെന്നും ഐഎസ്ആർഒയുടെ പുതിയ കണ്ടുപിടുത്തമാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. അദ്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തമാണെന്നും ഐഎസ്ആർഒ അഭിമാനമാമെന്നും പോസ്റ്റിൽ പറയുന്നു. റേഡിയോ ഗാർഡൻ സംബന്ധിച്ച് പോസ്റ്റിൽ നൽകിയ മറ്റു വിവരങ്ങൾ സത്യമാണെങ്കിലും കണ്ടുപിടുത്തം സംബന്ധിച്ച് തികച്ചും തെറ്റായ വിവരമാണ് പേജ് പങ്കുവയ്ക്കുന്നത്.
റേഡിയോ ഗാർഡനുമായി ഐഎസ്ആർഒയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും വേരിഫൈ വിക്കി നേരത്തേ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ദി ക്വിന്റ് എന്ന വെബ്‌സൈറ്റും നുണപ്രചാരണത്തെ തള്ളി വസ്തുത പരിശോധന നടത്തിയിട്ടുണ്ട്.
ലോകത്തിന്റെ ഏത് കോണിലുമുള്ള റേഡിയോ സ്‌റ്റേഷനുകൾ ഒരു വിരൽത്തുമ്പിനറ്റത്ത് കൊണ്ടുവരികയാണ് റേഡിയോ ഗാർഡൻ എന്ന ഡിജിറ്റൽ റേഡിയോ വെബ്‌സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗണ്ട് ആൻഡ് വിഷൻ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ജൊനാതൻ പക്കി എന്നയാളാണ് റേഡിയോ ഗാർഡന് രൂപം നൽകിയത്. 2018ലെ കണക്ക് പ്രകാരം 8,000ൽ അധികം റേഡിയോ സ്റ്റേഷനുകൾ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും റേഡിയോ ഗാർഡൻ എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ കേൾക്കാൻ കഴിയുമെന്നതാണ് സേവനത്തിന്റെ പ്രത്യേകത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here