അരുണ്‍ ജെയ്റ്റ്‌ലിക്കു ഡല്‍ഹി നിഗം ബോധ്ഘട്ടില്‍ അന്ത്യ വിശ്രമം

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിക്കു ഡല്‍ഹി നിഗം ബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തി. ബിജെപി ദേശീയ ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തി.
രാവിലെ പത്തു മണിയോടെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം കൈലാശ് കോളനിയിലെ വസതിയില്‍ നിന്ന് ബിജെപി ദേശീയ ആസ്ഥാനത്തേക്ക് വിലാപ യാത്രയോടുകൂടി എത്തിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ഘടക കക്ഷി നേതാക്കളും ബിജെപി പ്രവര്‍ത്തകരും പൊതു ജനങ്ങളും എത്തി.
കേരള സര്‍ക്കാരിന് വേണ്ടി ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് അന്തിമോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രി രാജ്‌നാഥ സിംഗാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഉച്ചക്ക് 1.15 ഓടെ നിഗം ബോധ്ഘട്ടിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം കൊണ്ട് പോയി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പൂര്‍ണ ബഹുമതികാളോടെയായിരുന്നു സംസ്‌കാരം.
രണ്ടാഴ്ച്ചയായി ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍
ചികിത്സയിലായിരുന്നു അരുണ്‍ ജെയ്റ്റിലി. നില അതീവ ഗുരുതമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്ന ജെയ്റ്റ്‌ലി ഇന്നലെ മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here