കർണൻ നെപ്പോളിയൻ ഭഗത് സിംഗ് മോഷൻ പോസ്റ്റർ പുറത്ത്

കർണൻ നെപ്പോളിയൻ ഭഗത് സിംഗിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ശരത് ജി മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഇവർ തോറ്റവരല്ലെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാൻ മനസ്സുള്ളവന്റെ യത്രയും വിജയിച്ചവരാരും ഈ ലോകത്തിൽ വേറെയില്ല. ഫസ്റ്റ് പേജ് എൻറർടെയ്‌മെൻറിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ഈ ചിത്രവും പറയാനാഗ്രഹിക്കുന്നത് മറ്റൊന്നല്ല.
Read Also : മകൾ കാമുകനൊപ്പം പോയി; നാട് മുഴുവൻ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ
രഞ്ജൻ രാജാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, ശരത്ത് ജി മോഹൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here