ഒന്‍പതാമത്തെ ഗ്രഹം പ്ലൂട്ടോ തന്നെ; നാസ മേധാവി ജിം ബ്രൈഡ്‌സ്‌റ്റെന്‍

സൗരയുധത്തിലെ ഒന്‍പതാമത്തെ ഗ്രഹമായി താന്‍ ഇപ്പോഴും പരിഗണിക്കുന്നത് പ്ലൂട്ടോയെ തന്നെയെന്ന് നാസ മേധാവി ജിം ബ്രൈഡ്‌സ്‌റ്റെന്‍. യൂണിവേഴ്‌സ്റ്റി ഓഫ് കോളറാഡോയില്‍ സംസാരിക്കുനന്തിനിടയിലാണ് ജിം ബ്രൈഡ്‌സ്‌റ്റെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് പ്ലൂട്ടോയുടെ ഗ്രഹമെന്ന പദവി മാറ്റിയ വാര്‍ഷികത്തിലും ജിം ബ്രൈഡ്‌സ് ഇതേ കാര്യം പറഞ്ഞിരുന്നു.

നാസ മേധാവി പ്ലൂട്ടോയെ ഓരിക്കല്‍ക്കൂടി ഗ്രഹമായി പ്രഖ്യാപിച്ചതായി നിങ്ങള്‍ക്ക് എഴുതാം. ഞാന്‍ അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്, അതുകൊണ്ട് തന്നെ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. 2006ലാണ് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയുടെ ഗ്രഹമെന്ന പദവിമാറ്റി കുള്ളന്‍ ഗ്രഹമായി പരിഗണിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top