വീട്ടുതടങ്കലിൽ കഴിയുന്ന മുൻ എംഎൽഎ യൂസുഫ് തരിഗാമിയെ സീതാരാം യെച്ചുരി ഇന്ന് സന്ദർശിക്കും

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ എംഎൽഎ യൂസുഫ് തരിഗാമിയെ സിപിഐഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചുരി ഇന്ന് സന്ദർശിക്കും. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സുപ്രീം കോടതി അനുമതി മേടിച്ച ശേഷമാണ് യെച്ചുരിയുടെ കശ്മീർ സന്ദർശനം.
തരിഗാമിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് തിരികെ വന്ന ശേഷം സത്യവാങ്മൂലവും നൽകും. കാശ്മീരിലെ സാഹചര്യം അനുസരിച്ച് മടക്കയാത്രപ്പറ്റി തീരുമാനിക്കുമെന്ന് യെച്ചുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് തരിഗാമിയെ കാമാൻ സീതാരാം യെച്ചൂരിക്ക് സുപ്രീംകോടതി അനുവാദം നൽകുന്നത്. ഇന്ത്യയിലെ ഏത് വ്യക്തിക്കും ആരെയും എവിടെ പോയും കാണുന്നതിന് തടസമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തരിഗാമി ശ്രീനഗറിലാണെന്നും ആരോഗ്യ നിലയിൽ കുഴപ്പവുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here