ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി.ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദമാണ് തുടരുക. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. അന്വേഷണത്തിലെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു. അതേസമയം, സിബിഐ കസ്റ്റഡിയിൽ ചിദംബരത്തെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
Read Also : ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത
ഇന്നലെ പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. ഐഎൻഎക്‌സ് മീഡിയ കേസിൽ ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ടാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറി.
വിദേശ ബാങ്ക് അക്കൗണ്ടുകൾ, വസ്തുക്കൾ എന്നിവ സംബന്ധിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യമായി വെളിപ്പെടുത്താനാകില്ല. മുദ്രവച്ച കവറിലെ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നും ഇന്നലെ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here