ദുൽഖറിന്റെ രണ്ടാം ഹിന്ദി ചിത്രം; ദി സോയ ഫാക്ടർ ട്രെയിലർ പുറത്ത്

ദുൽഖറിന്റെ രണ്ടാം ഹിന്ദി ചിത്രമായ ദി സോയ ഫാക്ടറിന്റെ ട്രെയിലർ പുറത്ത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം അനൂജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ‘ദി സോയ ഫാക്ടർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്.

ചിത്രത്തിൽ ‘സോയ’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോഡയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.

സ്വന്തം ജീവിതത്തിൽ ഭാഗ്യദേവത ഒരിക്കൽ പോലും കടാക്ഷിക്കാത്ത സോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യ ചിഹ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Read Also : സുകുമാരക്കുറുപ്പായി ദുൽഖറെത്തുന്ന ‘കുറുപ്പി’ൽ അഭിനയിക്കാം; കാസ്റ്റിംഗ് കോൾ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

ചിത്രത്തിൽ ദുൽഖറിനും സോനമിനും പുറമെ സഞ്ജയ് കപൂർ, അംഗദ് ഭേദി, മനു റിഷി, രാഹുൽ ഖന്ന എന്നിവരും വേഷമിടുന്നുണ്ട്.

കർവാനായിരുന്നു ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. നവാഗതനായ ആകർഷ് ഖുറാന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം ഇർഫാൻ ഖാനും മിഥില പാൽകറും കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More