വിവാഹത്തിന് കല്യാണ ചെറുക്കൻ എത്തിയത് ടാങ്കറിൽ ! വൈറലായി വീഡിയോ

വിവാഹത്തിൽ ‘വെറൈറ്റികൾ’ കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ട്രെൻഡ്. വെറൈറ്റി പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ട്, പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ട്, വേഷവിധാനം എന്നിങ്ങനെ വ്യത്യസ്തതകൾ കൊണ്ടുവരാൻ സാധിക്കുന്നതിലെല്ലാം പരീക്ഷണങ്ങൾ നടത്തുന്നുണ്ട് നാം. അതിൽ പ്രധാനം ചെറുക്കന്റെയും പെണ്ണിന്റെയും ‘എൻട്ര’ തന്നെയാണ്. കുതിര മുതൽ സൈക്കിൾ വരെ എൻട്രിക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പട്ടാളക്കാർ ഉപയോഗിക്കുന്ന ‘ടാങ്കറിൽ’ വരൻ എത്തിയാലോ ? ആ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ബോൾട്ടണിലെ പ്രമുഖ സംരംഭകനായ ജോൺഗിർ സാദിഖിന്റെ മകനാണ് വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളെ ഞെട്ടിച്ചത്. ബ്രിട്ടീഷ് പട്ടാള ടാങ്കിലായിരുന്നു വരവ്. നിരവധി ആഡംബര കാറുകളുടെ അകമ്പടിയിലാണ് വരൻ എത്തിയത്.

പട്ടാള ടാങ്കിന് മുകളിൽ കയറിയിരുന്ന് വാദ്യമേളങ്ങളോടെ വിവാഹ വേദിയിലെത്തുന്ന ജാസ് ജോൺഗിറിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top